
പെരുമ്പാവൂർ: സവിശേഷമായ ആരാധനകൾക്കും പ്രാർത്ഥനകൾക്ക് ഒപ്പം സമൂഹത്തിലെ അശരണരും അനാഥരും അഗതികളും ഭിന്നശേഷി സമൂഹ വും സാധാരണക്കാരായ ഉമറാക്കളും ഉലമാക്കളെയും ചേർത്തുപിടിച്ചുകൊണ്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് പ്രമുഖ ഇസ്ലാമിക പ്രഭാഷകൻ വെസ്റ്റ് മുടിക്കൽ ജമാഅത്ത് ചീഫ് ഇമാം സൂഫിയാൻ ബാഖവി ചിറയിൻകീഴ് പറഞ്ഞു.മുസ്ലിംലീഗ് മുടിക്കൽ ശാഖാ കമ്മിറ്റി സംഘടിപ്പിച്ച റമദാൻ സംഗമത്തിൽ ദുആക്ക് നേതൃത്വം നൽകിയതിനു ശേഷം ആത്മീയ പ്രഭാഷണം നിർവഹിക്കുകയായിരുന്നു സൂഫിയാൻ ബാഖവി.സമൂഹത്തിൽ ആത്മാഭിമാനം കൊണ്ട് സ്വന്തം ബുദ്ധിമുട്ടുകൾ മറ്റുള്ളവരോട് പങ്കുവെക്കാത്ത വരെ കണ്ടെത്തി സഹായിക്കുവാനും അവരെ ചേർത്തു പിടിക്കുവാനും റമദാനിലെ ജീവകാരുണ്യ സംഗമങ്ങൾ ഉതകണമെന്നും സുഫിയാൻ ബാഖവി ഉദ്ബോധിപ്പിച്ചു. മഹാന്മാരായ സയ്യിദന്മാരും സൂഫിവര്യന്മാരും നയിച്ച പാതയിലൂടെ പുതുതലമുറ ആത്മീയ ചൈതന്യം ആർജിക്കണമെന്നും അദ്ദേഹം പറഞ്ഞു.മുടിക്കൽ ശാഖ പ്രസിഡൻറ് നിഷാദ് കാറോളി അധ്യക്ഷത വഹിച്ച റമസാൻ സംഗമം കുന്നത്തുനാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് ഹാരിസ് മറ്റുപ്പിള്ളി ഉദ്ഘാടനം ചെയ്തു.മുസ്ലിം യൂത്ത് ലീഗ് എറണാകുളം ജില്ലാ സെക്രട്ടറി വി.എച്ച് അബ്ദുൽ ഗഫൂർ, തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ അയിരൂർ പാടം എന്നിവർ പ്രസംഗിച്ചു.ചാമുടിക്കൽ ശാഖ ജനറൽ സെക്രട്ടറി അബുസബാഹ് സ്വാഗത വും അബ്ദുൾ ഷുക്കൂർ നന്ദിയും പറഞ്ഞു .ഷബീർ മുണ്ടേത്ത് ഖിറാഅത്ത് നിർവഹിച്ചു.റമദാൻ സംഗമത്തോടെ അനുബന്ധിച്ച് മുസ്ലിംലീഗ് മുടിക്കൽ ശാഖാ കമ്മിറ്റി നൂറോളം കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യ ഭദ്രത വിഭവങ്ങൾ ഭവനങ്ങളിൽ എത്തിച്ചു നൽകുകയും പ്രത്യേക പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു.മുസ്ലിംലീഗ് മുടിക്കൽ ശാഖ കമ്മിറ്റിയുടെ റമദാൻ സംഗമം കുന്നത്തുനാട് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഹാരിസ് മറ്റുപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു. ......
കൊച്ചി : രാജ്യത്തെ ക്രൈസ്തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകണമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവിനോട് അഭ്യർത്ഥിച്ച് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. സഭയുടെ ആവശ്യത്തെ അനുകൂലമായി പരിഗണിക്കുമെന്ന ഉറപ്പ് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി നൽകി. ......
കൊച്ചി: എല്ലാ മാസവും മേയറും ഡെപ്യുട്ടി മേയറും അടങ്ങുന്ന ഭരണസമിതി ജനങ്ങളിലേക്കെത്തുമെന്നും ജനങ്ങളുടെ പാരാതികൾക്ക് നഗരസഭയിൽ തന്നെ പരിഹാരമുണ്ടാക്കുമെന്നും മേയർ അഡ്വ.വി കെ മിനിമോൾ. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് നഗരസഭയുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികൾ എത്തുന്നുണ്ട്. നൂലാമാലകളും കാലതാമസങ്ങളും ഒഴിവാക്കാൻ നഗരസഭാ തലത്തിൽ തന്നെ പരമാവധികം പരാതികൾക്ക് തീർപ്പുണ്ടാക്കുമെന്നും അതിന് വേണ്ടി കൂടിയാണ് നഗരസഭ തലത്തിൽ ഒരു അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത് എന്നും മേയർ പറഞ്ഞു. ......
തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി അടുത്ത സാമ്പത്തിക വർഷമായ 2026–27ൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പിഎംഎസ്എസ്വൈ)യിൽ ഉൾപ്പെടുത്താൻ കേന്ദ്രം ആലോചിക്കുന്നതായി സൂചന. ഇതിനായി തത്വത്തിൽ അംഗീകാരം തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം സമീപിച്ചിരുന്നുവെന്ന് ധനമന്ത്രാലയം വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി.
ധനമന്ത്രാലയത്തിന്റെ മറുപടിയിൽ, 2026–27 പിഎംഎസ്എസ്വൈയിൽ പദ്ധതിപ്രമേയം മുന്നോട്ടുവയ്ക്കണമെന്ന് നിർദേശിക്കുകയായിരുന്നു. ......
ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ ഹർജി നൽകി. ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധി ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി.......
ദോഹ: റമദാൻ മാസത്തിൽ ഫലസ്തീനിലെയും സിറിയയിലെയും കുരുന്നുകൾക്ക് പെരുന്നാൾ സന്തോഷമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള 'ഈദ് ഗിഫ്റ്റ്സ്' (Eid Gifts) കാമ്പയിന്റെ മൂന്നാം പതിപ്പിന് എഡ്യൂക്കേഷൻ എബൗവ് ഓൾ (EAA) ഫൗണ്ടേഷൻ തുടക്കം കുറിച്ചു. ഫൗണ്ടേഷൻ ചെയർപേഴ്സൺ ഹെർ ഹൈനസ് ഷെയ്ഖ മൗസ ബിൻത് നാസറിന്റെ പ്രത്യേക താൽപ്പര്യപ്രകാരം ആരംഭിച്ച പദ്ധതി, ഖത്തർ റെഡ് ക്രസന്റുമായി (QRCS) സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീനിലെയും സിറിയയിലെയും കുട്ടികൾക്ക് പുതിയ പെരുന്നാൾ വസ്ത്രങ്ങൾ എത്തിച്ചുനൽകുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. ......
ബെലഗാവി: കർണാടകയിലെ ഒരു ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലെ പ്രാർത്ഥനയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. സ്വന്തം അമ്മായിയമ്മ മരിക്കണമെന്ന പ്രാർത്ഥന സ്വന്തം കൈപ്പടയിലെഴുതിയാണ് പണത്തിനൊപ്പം കാണിക്കവഞ്ചിയിൽ നിക്ഷേപിച്ചത്. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിലെ വെൺമണി പഞ്ചായത്തിനെയും മാവേലിക്കര താലൂക്കിലെ നൂറനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശാർങക്കാവ് പാലം
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. ഇരു കരയിലെയും ആളുകളുടെ പതിറ്റാണ്ടുകളായുള്ള യാത്രാ ബുദ്ധിമുട്ടിന് പരിഹാരമാകുകയാണ്.
പ്രദേശവാസികൾ സഞ്ചരിച്ചിരുന്ന വീതി കുറഞ്ഞ ആംബുലൻസ് പാലം 2018 ലെ പ്രളയത്തിൽ തകർന്നടിഞ്ഞതോടെ ഇരു ഭാഗത്തുമുള്ളവരുടെ യാത്രാ ദുരിതം ഏറി. മന്ത്രി സജി ചെറിയാൻ്റെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന ബഡ്ജറ്റിൽ നിന്നും 15. ......
ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും ഉടൻ രാജ്യം വിടണമെന്ന് നിർദേശം നൽകി ഇന്ത്യൻ എംബസി. യുഎസ് ആക്രമണ സാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശക്തമാകുന്ന പശ്ചാത്തലത്തിലും ഇറാനിൽ ആഭ്യന്തകലാപം രൂക്ഷമാകുന്ന സാഹചര്യത്തിലുമാണ് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. ......
തമിഴിൽ 'ലവ് ടുഡേ', 'ഡ്രാഗൺ', 'ഡൂഡ്' എന്നിങ്ങനെ അടുത്തടുത്ത് മൂന്ന് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ നായക നടനാണ് പ്രതീപ് രംഗനാഥൻ. ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ഈ മൂന്ന് ചിത്രങ്ങളും 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. ......